മോനിപ്പള്ളി: സി.പി.എം നിയമ സഭാകക്ഷി മുൻ ഓഫീസ് സെക്രട്ടറിയും ഉഴവൂർ ലോക്കൽ കമ്മിറ്റി അംഗവുമായ മോനിപ്പള്ളി പുല്ലാട്ട് പ്രൊഫ. എം.സുകുമാരൻ നായരുടെ (73) സംസ്കാരം നടത്തി.
ഏജീസ് ഓഫീസ് ജീവനക്കാരുന്ന പ്രൊഫ. എം.സുകുമാരൻ നായർ 1973- 74 ൽ നടന്ന ഏജീസ് ഓഫീസ് സമരത്തിൽ പങ്കെടുത്തതിന് മുൻ പി.എസ്.സി ചെയർമാൻ എം.ഗംഗാധര കുറുപ്പ്, സാഹിത്യകാരൻ എം.സുകുമാരൻ, സംഘടനാ നേതാക്കളായിരുന്ന പി.ടി തോമസ്, എം.ബി ത്രിവിക്രമൻ പിള്ള എന്നിവർക്കൊപ്പം രാഷ്ട്രപതിയുടെ ഉത്തരവിലൂടെ പിരിച്ചുവിട്ട 36 ജീവനക്കാരിൽ ഒരാളായിരുന്നു. പിരിച്ചുവിട്ടവരിൽ 6 പേരെ 1979 ൽ മൊറാർജി ദേശായിയുടെ ജനതാ പാർട്ടി സർക്കാരിന്റെ ഭരണകാലത്താണ് തിരിച്ചെടുത്തത്. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഭവിച്ചു. പിന്നീട്
ഡോ. മാത്യു കുര്യൻ ഡയറക്ടറായിരുന്ന പുല്ലരിക്കുന്നിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീജിയണൽ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ അദ്ധ്യാപകനായി. 1987ൽ തിരുവനന്തപുരത്ത് തിരികെയെത്തി മുൻമുഖ്യമന്ത്രിമാരായ ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ, മന്ത്രിമാരായ ടി.ശിവദാസമേനോൻ, ടി.കെ.ഹംസ എന്നിവരുടെ അഡീൽണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ:രമാദേവി ( മറ്റക്കര, നാഗമറ്റത്തിൽ കുടുംബാംഗം), മക്കൾ: എസ്. ബിജു, എസ്. ജിജു (ഇരുവരും ബിസനസ്). മരുമക്കൾ: ആശാ ബിജു (നാഗമറ്റത്തിൽ, മറ്റക്കര), അനൂജാ ജിജു (സുമജ്, പൂജപ്പുര)