krishnan-83

വൈക്കം: വെച്ചൂർ കൈതാരത്തുമഠത്തിൽ പരേതനായ വി.എൻ.സുദർശനയ്യരുടെ മകൻ കൃഷ്ണൻ (രാമസ്വാമി 83) മുംബൈയിൽ നിര്യാതനായി. കേരള ബ്രാഹ്മണ സഭ വൈക്കം സമൂഹം, ഇടയാഴം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭരണസമിതി എന്നിവയിൽ നേതൃസ്ഥാനം വഹിച്ചിരുന്നു. ഭാഗവത പാരായണത്തിലുള്ള പ്രാവീണ്യം കണക്കിലെടുത്ത് ഭാഗവത ചൂഡാമണി, ശ്രീവത്സം, നാദശ്രീ തുടങ്ങിയ പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ:രാധ. മക്കൾ : കെ.സുദർശനൻ (പ്രകാശ്, ഇ.എം.എ പാർട്‌ണേഴ്‌സ് മുംബൈ), കെ.സുബ്ബരാമൻ (മഹേഷ്, ചാർട്ടേഡ് അക്കൗണ്ടന്റ് കുവൈറ്റ്). മരുമക്കൾ: സംഗീത, സീത.