ചങ്ങനാശേരി:ഇടത് ഭരണം കോർപറേറ്റുകൾക്കും വിദേശ കുത്തകകൾക്കും വേണ്ടി തീറെഴുതിയെന്ന് യു.ഡി.എഫ് ഉന്നതാധികാര സമതി അംഗം സി.എഫ് തോമസ് എം.എൽ.എ പറഞ്ഞു . തുടർച്ചയായി നടക്കുന്ന കൺസൾട്ടൻസി നിയമനങ്ങളും വിദേശ കുത്തകൾക്കും കോർപറേറ്റുകൾക്കും നൽകുന്ന കരാറുകളെ പറ്റിയും സർക്കാർ സ്ഥാപനങ്ങളിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങളെയും സംബന്ധിച്ചും സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ സത്യാഗ്രഹസമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് എം ഉന്നതാധികാര സമതി അംഗം ജോയി എബ്രാഹാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ പി.എൻ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മാത്തുക്കുട്ടി പ്ലാത്താനം,മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, നഗരസഭ ചെയർമാൻ സാജൻ ഫ്രാൻസീസ്,കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ, കെ.പി.സി.സി സെക്രട്ടറി പി എസ് രഘുറാം തുടങ്ങിയവർ പങ്കെടുത്തു.