oc

പുതുപ്പള്ളി: ഉത്തരവാദിത്വം മറന്നുള്ള പ്രവർത്തനമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വ ബോധത്തോടെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ മുഖ്യമന്ത്രിയും സി.പി.എമ്മും അസഹിഷ്ണുത കാട്ടുകയാണ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സ്വർണക്കള്ളക്കടത്തു കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ സ്പീക്ക് അപ് കേരളാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പാമ്പാടി കോൺഗ്രസ് ഓഫീസിൽ ഉമ്മൻ ചാണ്ടി സത്യഗ്രഹം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് രാധാ വി.നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ, ടോമി കല്ലാനി, റോയി കെ.പൗലോസ്, മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് ലതികാ സുഭാഷ്, നേതാക്കളായ പി.എ.സലീം, ഫിൽസൺ മാത്യൂസ്, സജി മഞ്ഞക്കടമ്പിൽ, അജിത് മുതിരമല, ജെ.ജി. പാലയ്ക്കലോടി, , ബാബു.കെ.കോര, സണ്ണി പാമ്പാടി എന്നിവർ പ്രസംഗിച്ചു.