അടിമാലി:സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തലാക്കിയതിനെ തുടർന്ന് അടിമാലി മേഖലയിൽ യാത്രാ ദുരിതം രൂക്ഷമായി. അടിമാലി മേഖലയിൽ 100 ഓളം ബസുകൾ സർവ്വീസ് നടത്തിയിരുന്നത്.ഇന്നലെ അടിമാലി സ്റ്റാൻഡിൽ എത്തിയത് 5 ബസുകൾ മാത്രമാണ്. മൂന്നാർ 2, പണിക്കൻ കുടി 1 കോട്ടയം 1 ഇരുമ്പുപാലം1 എന്നിങ്ങനെയായിരുന്നു സർവ്വീസ് നടത്തിയത്. ഇവ ഒന്നും രണ്ടും സർവ്വീസ് നടത്തി അവസാനിപ്പിച്ചു.രാജക്കാട്, ഇടുക്കി, കട്ടപ്പന, കുഞ്ചിത്തണ്ണി, മുരിക്കാശ്ശേരി ഭാഗങ്ങളിലേയ്ക്ക് ബസുകൾ ഒന്നും സർവ്വീസ് നടത്തിയില്ല.ഇതോടെ യാത്രാ ദുരിതം ഏറെ വർദ്ധിക്കാൻ ഇടയായി. കെ.എസ്.ആർ.ടി.സി ബസുകൾ മൂന്നാർ കോതമംഗലം ഭാഗത്തേയ്ക്ക് ഏതാനും ബസുകൾ മാത്രമാണ് സർവ്വീസ് നടത്തിയത്. എന്നാൽ മറ്റ് പ്രദേശങ്ങളിലേയ്ക്ക് കെ.എസ്.ആർ.ടി.സി. സർവ്വീസ് നിറുത്തി വെച്ചിരിക്കുകയാണ്.