മുട്ടം: സാധനങ്ങൾ എത്തിച്ചു നൽകാമെന്ന് പറഞ്ഞ് കട ഉടമകളെ കബളിപ്പിച്ച് പണം തട്ടിച്ചിരുന്ന അയ്മനം പുത്തൻപറമ്പിൽ സുനിൽ (63) പിടിയിലായി. തൊടുപുഴ മുട്ടത്ത് ഒരു കടയിലെത്തിയ ഇയാളെ കഴിഞ്ഞ ദിവസം തട്ടിപ്പിന് ഇരയായ മറ്റൊരു വ്യാപാരി തിരിച്ചറിയുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്തു. ഇയാൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്.