അടിമാലി: ഇരുമ്പുപാലത്ത് മൊബൈൽ കിയോസ്‌ക് വഴി കൊവിസ് സ്വാബ് പരിശോധന നടത്തി.അടിമാലി ഗ്രാമപഞ്ചായത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇരുമ്പുപാലം മേഖലയിലാണ് മെബൈൽ കിയോസ്‌ക് വഴി സ്രവ പരിശോധന നടത്തി. ചിത്തിരപുരം ആരോഗ്യ കേന്ദ്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിയോസ് ക്‌മൊബൈൽ യൂണിറ്റാണ് പരിശോധനയ്ക്ക് എത്തിയത്.
ദേവിയാർകോളനി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡേ.എസ്. സുചിത്ര ,വാർഡ് മെമ്പർ മക്കാർ ബാവ, ഹെൽത്ത് ഇൻസ്പക്ടർമാരായ ടി.എൻ ബാലകൃഷ്ണൻ, ഇ.ബി.ദിനേശൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും വരും ദിവസങ്ങളിൽ പരിശോധകൾ നടപ്പിലാക്കും.