കോട്ടയം: കൊവിഡിനോടു പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കും രോഗബാധയേറുന്നു. ഇന്നലെ മെഡിക്കൽ കോളേജിലെ ഹൗസ് സർജനടക്കം രണ്ട് ആരോഗ്യ പ്രവർത്തകരാണ് പോസിറ്റീവ് ആയത്.
ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 26 ആരോഗ്യ പ്രവർത്തകർക്കാണ്. ഇക്കൂട്ടത്തിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരുമുണ്ട്. രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ കോട്ടയം ജില്ല ആറാം സ്ഥാനത്താണ്. തിരുവനന്തപുരവും എറണാകുളവുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സ് രേഷ്മയാണ് ജില്ലയിൽ രോഗം ബാധിച്ച ആദ്യ ആരോഗ്യ പ്രവർത്തക. റാന്നി ഐത്തലയിലെ വൃദ്ധ ദമ്പതികളെ പരിചരിക്കുന്നതിനിടെയാണ് രേഷ്മയ്ക്ക് രോഗം ബാധിച്ചത്. രണ്ടാഴ്ചയ്ക്കകം രോഗമുക്തി നേടിയ രേഷ്മ നിരീക്ഷണത്തിന് ശേഷം ഡ്യൂട്ടിയിലും പ്രവേശിച്ചു.
രോഗബാധിതർ:
ഡോക്ടർമാർ: 7, നഴ്സുമാർ: 8, ഫാർമസിസ്റ്റ് : 2, ലാബ് ടെക്നീഷ്യൻ: 1, എക്സ് റേ ടെക്നീഷ്യൻ:1, ഹെൽത്ത് ഇൻസ്പെക്ടർ: 1, അറ്റൻഡർ: 3, ഡ്രൈവർ: 1, ആശാവർക്കർ:2