പാലാ: മരങ്ങാട്ടു പിള്ളിയിൽ 5 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചർ അദ്ധ്യക്ഷയായിരുന്നു.
മോൻസ് ജോസഫ് എം.എൽ.എ ആമുഖ പ്രഭാഷണം നടത്തി. എം.പി.മാരായ തോമസ് ചാഴികാടൻ, ജോസ്.കെ.മാണി മുഖ്യ പ്രഭാഷണം നടത്തി.ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, ജില്ലാ പഞ്ചായത്തംഗം അനിതരാജു,മരങ്ങാട്ടുപിള്ളി പഞ്ചായത്തു പ്രസിഡന്റ് ആൻസമ്മ സാബു വൈസ് പ്രസിഡന്റ് അലക്‌സ് കെ.കെ.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലില്ലി മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥി'അംഗങ്ങളായ സിൽവി ജെയ്‌സൺ, ജോണി നെല്ലരി, ഓമന ശിവശങ്കരൻ ,മാർട്ടിൻ അഗസ്റ്റിൻ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, മുൻ പഞ്ചായത്ത് അദ്ധ്യക്ഷൻമാരായ എം.എം.തോമസ്, ജോൺസൻ പുളിക്കിയിൽ, ബെൽജി ഇമ്മാനുവൽ, ഡോ.റാണി ജോസഫ് എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു സ്വാഗതവും സെക്രട്ടറി ഡോ. ഷീബ സ്റ്റീഫൻ നന്ദിയും പറഞ്ഞു.