കുറവിലങ്ങാട്: കാണക്കാരി ഗവ. ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കാണക്കാരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥികളായി തോമസ് ചാഴിക്കാടാൻ എം.പിയും മോൻസ് ജോസഫ് എം.എൽ.എയും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് പി ചെറിയാൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനു മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ മിനിമോൾ സതീശൻ, ജയിൻ എൻ.പി, ജിനി ജോജി, പഞ്ചായത്ത് അംഗങ്ങളായ ലൗലിമോൾ വർഗീസ്, സെലീമ സിബി, വിനു വാസുദേവൻ, റോയി ചാണകപ്പാറ, മെഡിക്കൽ ഓഫീസർ ഡോ.ധന്യ സുശീലൻ, ഡോ. അർജുൻ, പഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ് എന്നിവർ പ്രസംഗിച്ചു.