കോട്ടയം: വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ട്രഷറിക്ക് മുമ്പിൽ പ്രതിഷേധയോഗം നടത്തി. ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെ ജോബിൻസൻ, പ്രതീഷ് കുമാർ കെ.സി, പി.എൻ.ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.