കോട്ടയം: ജില്ലയിൽ പുതിയതായി 35 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകരും സമ്പർക്കം മുഖേന 25 പേരും വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന അഞ്ചു പേരും ഉൾപ്പെടുന്നു. ഒരേ റിസോർട്ടിലെ ജീവനക്കാരായ നാലു പേർ ഉൾപ്പെടെ കുമരകത്തുനിന്നുള്ള ഏഴു പേർ രോഗബാധിതരായി. ഏറ്റുമാനൂരിൽ രണ്ടു കന്യാസ്ത്രീകളുടെ പരിശോധനാ ഫലം പോസിറ്റീവായി. ചങ്ങനാശേരിയിൽ മൂന്നു പേർക്കൂ കൂടി രോഗം സ്ഥിരീകരിച്ചു.
ഇന്നലെ 58 പേർ ആശുപത്രി വിട്ടു. ഇതുവരെ ആകെ 1347 പേർക്ക് രോഗം ബാധിച്ചു. 774 പേർ രോഗമുക്തി നേടി. നിലവിൽ കോട്ടയം ജില്ലക്കാരായ 571 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ 1449 പരിശോധനാ ഫലങ്ങളാണ് വന്നത്. 526 ഫലം വരാനുണ്ട്. പുതിയതായി 893 സാമ്പിളുകൾ അയച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 234 പേരും വിദേശ രാജ്യങ്ങളിൽനിന്ന് വന്ന ഒൻപതുപേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 75 പേരും ഉൾപ്പെടെ 318 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ആകെ 8997 പേരാണ് ക്വാറന്റൈനിൽ .
രോഗം സ്ഥിരീകരിച്ചവർ
1.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സർജൻ (23), 2. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക കുമരകം സ്വദേശിനി (39), 3.നേരത്തെ രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിയുടെ സഹോദരി (20), 4. സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കുമരകം സ്വദേശിനി (20),
5.കുമരകത്തെ റിസോർട്ട് ജിവനക്കാരൻ (32), 6.കുമരകത്തെ റിസോർട്ട് ജീവനക്കാരൻ (29), 7.കുമരകത്തെ റിസോർട്ട് ജീവനക്കാരൻ (45), 8.കുമരകത്തെ റിസോർട്ട് ജീവനക്കാരനായ പത്തനംതിട്ട സ്വദേശി (48), 9. സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കുമരകം സ്വദേശിനി (52), 10.അതിരമ്പുഴ മാർക്കറ്റിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കാണക്കാരി സ്വദേശിനി (57), 11.കാണക്കാരി സ്വദേശിനി (80), 12.അതിരമ്പുഴ സ്വദേശിനി (91), 13.അതിരമ്പുഴ സ്വദേശി (59), 14. ഏറ്റുമാനൂരിലെ കോൺവെന്റിലെ കന്യാസ്ത്രീ (78), 25ന് ഏറ്റുമാനൂർ പച്ചക്കറി
മാർക്കറ്റ് സന്ദർശിച്ചിരുന്നു, 15. കന്യാസ്ത്രീയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഇതേ കോൺവെന്റിലെ കന്യാസ്ത്രീ (52), 16.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവായ ചങ്ങനാശേരി സ്വദേശി (34), 17.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ ബന്ധുവായ സ്ത്രീ (31), 18.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ ബന്ധുവായ ആൺകുട്ടി (14),
19. വൈക്കം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വൈക്കം പോളശേരി സ്വദേശി (37),
20.ഭാര്യയ്‌ക്കൊപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ എത്തിയ വൈക്കം ടിവി പുരം സ്വദേശി (44), 21.അയർക്കുന്നം സ്വദേശി (42), 22.ആർപ്പൂക്കര സ്വദേശി (20), 23.മാടപ്പള്ളി സ്വദേശിനി (28), 24.നേരത്തെ രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിയുടെ ഭാര്യ (26),
25.കങ്ങഴ സ്വദേശിനി (34), 26.പുതുപ്പള്ളി സ്വദേശി (60), 27.കാസർകോട് സ്വദേശി (62),
28.വിദേശത്തുനിന്നെത്തിയ തലയോലപ്പറമ്പ് സ്വദേശി (45), 29.ഷാർജയിൽനിന്നും എത്തിയ അകലക്കുന്നം സ്വദേശിനി (43), 30.അബുദാബിയിൽനിന്ന് എത്തിയ കുറിച്ചി സ്വദേശി (30), 31.സൂറത്തിൽനിന്ന് എത്തിയ അയർക്കുന്നം സ്വദേശിനി (22), 32.തൂത്തുക്കുടിയിൽനിന്ന് എത്തിയ മണർകാട് അരീപ്പറമ്പ് സ്വദേശി., 33.ഡൽഹിയിൽനിന്ന് എത്തിയ രാമപുരം സ്വദേശി (46),
34.ചെന്നൈയിൽനിന്ന് എത്തിയ രാമപുരം സ്വദേശി (63), 35.ആന്ധ്രാപ്രദേശിൽനിന്ന് എത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കൂരോപ്പട സ്വദേശി (45)