cards

കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിക്കേസിൽ സെക്രട്ടറി മാലം സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി സ്വീകരിച്ചില്ല. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ കീഴ്‌കോടതിയെ സമീപിക്കാൻ സെഷൻസ് കോടതി നിർദേശിച്ചു.

കഴിഞ്ഞ 11 നാണ് ഡ‌ിവൈ.എസ്.പിമാരായ ഗിരീഷ് പി.സാരഥി, ജെ.സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്രൗൺ ക്ലബിൽ റെയിഡ് നടത്തിയത്. സംഭവ സ്ഥലത്തു നിന്ന് 18 ലക്ഷം രൂപയും 43 പേരെയും പിടികൂടിയിരുന്നു.

സംഭവത്തിൽ ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ

പ്രതികളുടെ മൊഴിയെടുപ്പ് ഇന്ന് ആരംഭിക്കും. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കേസ് അട്ടിമറിയ്‌ക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്‌കുമാറിനെ സസ്പെന്റ് ചെയ്തിരുന്നു.