വൈക്കം: ബ്രാഹ്മണ സമൂഹത്തിന്റെ നേതൃത്വത്തിൽ വൈക്കം ക്ഷേത്രത്തിലും, വൈക്കം സമൂഹത്തിലും നടത്തിയിരുന്ന ആവണി അവിട്ടവും പൂണൂൽ മാറ്റവും ഇക്കുറി കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓരോ ബ്രാഹ്മണഭവനങ്ങളും കേന്ദ്രീകരിച്ച് ലളിതമായ ചടങ്ങുകളോടെ നടത്തി. കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ. സി. കൃഷ്ണമൂർത്തിയുടെ കണിച്ചേരിമഠത്തിൽ നടത്തിയ ചടങ്ങുകൾക്ക് ശങ്കരവാദ്ധ്യർ മുഖ്യകാർമ്മികനായി. യജ്ജുരൂപാകർമ്മം, മഹാസങ്കൽപ്പം ,യജ്ഞോപവീധധാരണം, മഹാസമാരാധന, കാണ്ഠഋഷി തർപ്പണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. സമൂഹം പ്രസിഡന്റ് പി. ബാലചന്ദ്രൻ, കണിച്ചേരി ബാലുസ്വാമി, ഹരിഹര ശർമ്മ, സച്ചിദാനന്ദൻ, മഹേഷ്, വിഘ്‌നേഷ്, അർജുൻ, ത്യാഗരാജൻ, വെങ്കിട്ടൻ എന്നിവർ പങ്കെടുത്തു.