acdnt

ചങ്ങനാശേരി: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ മൂന്നിന് എം.സി റോഡിൽ എസ്.ബി കോളേജിന് സമീപമാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.ചങ്ങനാശേരി ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറി റോഡിൽ നിന്നും തെന്നി മാറി ഫുട്പാത്തിലേക്ക് കയറി. പോസ്റ്റുകൾ തകർത്ത ശേഷം സമീപത്തെ കടയുടെ മുന്നിൽ ഇടിച്ചാണ് ലോറി നിന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ സോളാർ വിളക്കുകൾ എന്നിവ തകർന്നു. പോസ്റ്റുകൾ തകർന്നത് മൂലം പ്രദേശത്ത് വൈദ്യുതി തടസവും നേരിട്ടു. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.