കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ് പുത്തനങ്ങാടിയിലെ ഓട്ടോ തൊഴിലാളികൾക്കും, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫേസ് ഷീൽഡ് വിതരണം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഷീൽഡ് വിതരണം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ, റെജി കോര, കുരിയൻ കെ. കുര്യാക്കോസ്, ബെന്നി യോഗ്യവീട്, ജോസഫ് ജോൺ, ചെറി കെ. പോൾ, രേണു ജോസഫ് എന്നിവർ സംസാരിച്ചു.