ചിറക്കടവ്: കുന്നപ്പള്ളിൽ മാർട്ടിൻ ഡൊമിനിക്കിന്റെ കൃഷിയിടത്തിലെ കമുകിൻ തൈകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. കോടങ്കയത്തുള്ള പറമ്പിലെ രണ്ടുവർഷം പ്രായമായ മുപ്പത് കാസർകോട് കുള്ളൻ ഇനം കമുകിൻതൈകൾ നശിപ്പിക്കപ്പെട്ടതായി പൊൻകുന്നം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.