വൈക്കം: ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലനിപ്പാട്ട് അടിസ്ഥാനമാക്കി എസ്. എൻ. ഡി. പി. യോഗം കേന്ദ്ര വനിതാ സംഘം നടത്തിയ മോഹിനിയാട്ടം മെഗാ ഇവന്റിന്റെ ഗിന്നസ് സർട്ടിഫിക്കറ്റിന്റെ വൈക്കം യൂണിയൻതല വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എം. പി. സെൻ, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, ഡയറക്ടർ ബോർഡ് അംഗം രാജേഷ് മോഹൻ, വനിതാസംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകൻ, വൈസ് പ്രസിഡന്റ് രമ സജീവൻ, യൂണിയൻ കൗൺസിലർമാരായ അഭിലാഷ്, ഹരിദാസ്, വിജയൻ, ഷാജി, കൃഷ്ണകുമാർ, മോഹനൻ, പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
ചിത്രവിവരണം
എസ്. എൻ. ഡി. പി. യോഗം കേന്ദ്ര വനിതാ സംഘം സംസ്ഥാന വ്യാപകമായി നടത്തിയ മോഹിനിയാട്ടം മെഗാ ഇവന്റിന്റെ ഗിന്നസ് സർട്ടിഫിക്കറ്റിന്റെ വൈക്കം യൂണിയൻതല വിതരണം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.