cards

കോട്ടയം: മണർകാട്ടെ ചീട്ടുകളിക്കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ മാലം സുരേഷിന് കാഞ്ഞിരപ്പള്ളി ‌ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ നോട്ടീസ് നൽകി. നാളെ രാവിലെ പത്തു മണിയ്‌ക്ക് ഹാജരാകണം. ക്രൗൺ ക്ലബ് സെക്രട്ടറിയായ മാലം സുരേഷിനെതിരായ നിർണായക തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി .

കഴിഞ്ഞ 11 നാണ് മണർകാട് ക്രൗൺ ക്ലബിൽ പൊലീസ് മിന്നൽ പരിശോധന നടത്തി 18 ലക്ഷം രൂപയുമായി 43 പേരെ പിടികൂടിയത്. മാലം സുരേഷ് സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് നോട്ടീസ് നൽകിയത്.

കേസിലെ രണ്ട് പ്രതികളുടെയും മൂന്ന് സാക്ഷികളുടെയും മൊഴി അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തി. പണം വച്ച് ചീട്ടുകളിച്ചതായും ക്ലബ്ബിൽ വൻതുക മറിഞ്ഞിരുന്നതായും പ്രതികൾ സമ്മതിച്ചു. ഇവരിൽ ഒരാൾ നാലു മാസം മുൻപും, ഒരാൾ മൂന്നാഴ്ച മുൻപുമാണ് കളിക്കാനായി എത്തിയത്. ക്ലബ്ബിന് സമീപമുള്ള കടക്കാരാണ് സാക്ഷിമൊഴി നൽകിയത്. ക്ലബ്ബിൽ നിരവധി പേർ വന്നുപോയിരുന്നെന്നും അകത്ത് നടക്കുന്നത് എന്താണെന്ന് അറിയില്ലായിരുന്നെന്നും ഇവർ പറഞ്ഞു.