adharichu

പാമ്പാടി: പാമ്പാടി താലൂക്ക് ഗവ.ആശുപത്രിയിൽ താത്ക്കാലിക ആബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്ന എൻ.എസ് അഭിലാഷ് നടപ്പുറത്തിനെ ആദരിച്ചു. കഴിഞ്ഞ നാലു മാസക്കാലമായി കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായി ജോലി ചെയ്തിരുന്ന അഭിലാഷിനെ ഗുരു ദീപം സാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്. സംഘം കൺവീനർ സി.ആർ സന്ദീപ് പൊന്നാട അണിയിച്ചു. ജോയിൻ കൺവീനർ എസ് പ്രമോദ്, അംഗങ്ങളായ എം ആർ വിനോദ്, അജിമോൻ, അജയൻ, സിബിച്ചൻ, സാബു തെങ്ങണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.