തൊടുപുഴ: പതിവുപോലെ ഈ ചൊവ്വാഴ്ചയും ഇടുക്കി ജില്ലയിൽ കൊവിഡ് പരിശോധനാഫലമില്ല. തിങ്കളാഴ്ച ദിവസം കോട്ടയം തലപ്പാടിയിലെ ലാബ് ക്ലീനിംഗിനായി അടയ്ക്കുന്നതിനാലാണ് പരിശോധനാ ഫലം വരാത്തത്. അതേസമയം ജില്ലയിലെ ലാബ് ഈയാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിക്രമങ്ങൾ ഒന്നും പൂർത്തിയായിട്ടില്ല. ഇന്നലെ ജില്ലയിൽ 26 പേർ കൊവിഡ് മുക്തരായി.