അടിമാലി.മൂന്നാർ സബ്ബ് ഡിവിഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് 19 മായി ബന്ധപ്പെട്ട ആന്റി ബോഡി ടെസ്റ്റ് നടത്തി.പൊലീസ് ഹൗസിംഗ് കോഒപ്‌റേറ്റീവ് സൊസൈറ്റിയും കേരള പൊലീസ് വെൽഫയർ ബ്യൂറോയും സംയുക്തമായി മൂന്നാർ സബ്ബ് ഡിവിഷനിൽ കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനിനെ പൊലീസ്‌കാർക്ക് അടിമാലി പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. അടിമാലി സി.ഐ അനിൽ ജോർജിനെ ടെസ്റ്റ് ചെയ്തു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നടന്നു. കെ.പി.ഒ.എ സംസ്ഥാന ട്രഷറാർ കെ.എസ്.ഔസേപ്പ്, ജില്ലാ പ്രസിഡന്റ് രാജൻ ടി.പി., സെക്രട്ടറി പി.കെ.ബൈജു, കെ.പി.എ ജില്ലാ സെക്രട്ടറി മനോജ് കുമാർ.ഇ.ജി എന്നിവർ ടെസ്റ്റിന് നേതൃത്വം നൽകി. ഇടുക്കി ജില്ലയിൽ ഇടുക്കി, കട്ടപ്പന, തൊടുപുഴ, കുമളി എന്നീ സബ്ബ് ഡിവിഷനിലെ ആന്റി ബോഡി ടെസ്റ്റ് കഴിഞ്ഞു.