പാലാ : മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാണപ്പെടുന്ന അപൂർവയിനം വവ്വാൽ പാലാ നഗരത്തിലെത്തി. കട്ടക്കയം റോഡിലുള്ള ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരന്റെ ഇരുചക്രവാഹനത്തിന്റെ ലൈറ്റിനിടയിൽ കുടുങ്ങിയ നിലയിലാണ്
വവ്വാലിനെ കണ്ടെത്തിയത്. മുണ്ടക്കയം സ്വദേശിയായ ജീവനക്കാരൻ മിക്ക ദിവസവും ഇരുചക്രവാഹനത്തിലാണ് വന്നു പോവുന്നത്. യാത്ര വേളയിലെപ്പോഴോ വഴിയിൽ നിന്ന് കുടുങ്ങിയതാണെന്ന് കരുതുന്നു. വനം വകുപ്പിൽ വിവരം അറിയിച്ചപ്പോഴാണ് അപൂർവ്വ ഇനത്തിലുള്ള വവ്വാലെന്ന് മനസ്സിലായത്. ഇതിനെ പറത്തി വിടാനും നിർദ്ദേശം നല്കി.