പാലാ : സ്വാതന്ത്ര്യസമര നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ മദ്ധ്യപ്രദേശ് ഗവർണറുമായിരുന്ന പ്രൊഫ.കെ.എം.ചാണ്ടി ജന്മവാർഷിക ആലോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. 10.30ന് കെ.എം.ചാണ്ടി ഫൗണ്ടേഷൻ ഓഫീസിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന അനുസ്മരണ സമ്മേളനം മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.സിറിയക് തോമസ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പുഷ്പാർച്ചന. ജന്മവാർഷിക ആഘോഷങ്ങൾക്കായി മുൻ ഗവർണർ കെ.ശങ്കരനാരായണൻ അദ്ധ്യക്ഷനായും, ഡോ.സിറിയക് തോമസ് ജനറൽ കൺവീനറുമായി 501 അംഗ കമ്മിറ്റി രൂപികരിച്ചു. എ.കെ.ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ ,ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കാനം രാജേന്ദ്രൻ, കെ.സി.വേണുഗോപാൽ, വയലാർ രവി, വി.എം.സുധീരൻ എന്നിവർ രക്ഷാധികാരികളും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ,എം.പി.മാരായ തോമസ് ചാഴികാടൻ, ജോസ്, കെ.മാണി. എം.എൽ എ മാരായ മാണി സി കാപ്പൻ, പി.സി.ജോർജ്, സുരേഷ് കുറുപ്പ് , തിരുവഞ്ചൂർ രാധാകൃഷ്ണൻ ,മുൻ കേന്ദ്രമന്ത്രി പി.സി.തോമസ് എക്‌സ് എം.പി, എക്‌സ് എം.എൽ എ മാരായ വി.എൻ.വാസവൻ, ജോർജ് ജെ. മാത്യു എന്നിവർ വൈസ് ചെയർമാൻമാരും, ഡോ.സാബു ഡി.മാത്യു, തോമസ് ജോർജ്, അഡ്വ. കെ.സി.ജോസഫ് എന്നിവർ കൺവീനർമാരുമായ കമ്മിറ്റി ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രതിമാസ വെബ് സെമിനാറുകളും നടത്തും.