cards

കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ക്ലബ് സെക്രട്ടറി മാലം സുരേഷ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ആഴ്‌ച സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. അതിനിടെയാണ് ഇന്നു രാവിലെ 11 ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ മുൻപാകെ ഹാജരാകാൻ സുരേഷിന് പൊലീസ് നോട്ടീസ് നൽകിയിട്ടുള്ളത്.

ചീട്ടുകളിക്കാരായ നാലു പേരുടെ കൂടി മൊഴി ഇന്നലെ രേഖപ്പെടുത്തി. ക്ലബിൽ പണം വച്ചാണ് ചീട്ടുകളിച്ചതെന്ന് ഇവർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.