തലനാട് : ഏറ്റുമാനൂരിലെ ലോറി ഡ്രൈവറായ അടുക്കം സ്വദേശിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ യുവാവ് എത്തിയ തലനാട് സഹകരണ ബാങ്കിന്റെ അടുക്കം ശാഖ, കോൾഡ് സ്റ്റോറേജ് എന്നിവ അടച്ചു പൂട്ടി. തലനാട് പഞ്ചായത്തിലെ 4,5,6 വാർഡുകളായ മേലടുക്കം, അടുക്കം, ചാമപ്പാറ എന്നിവിടുങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ വെള്ളിയാഴ്ച വരെ അടച്ചിടേണ്ടതാണെന്നും ആളുകൾ അനാവശ്യമായി പുറത്തേക്കിറങ്ങാതെ വീടുകളിൽ കഴിയണമെന്നും തലനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് ജാഗ്രതാ സമിതി തീരുമാനിച്ചു. യുവാവുമായി സമ്പർക്കം പുലർത്തിയവർ ഹോംക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം നൽകി.