പൂഞ്ഞാർ : കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി
തകിടി, പാതാമ്പുഴ എന്നിവിടങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി റബർ ആഞ്ഞിലി, തേക്ക്, വാഴ, കപ്പ, ചേന എന്നിവ നശിച്ചു. കുന്നോന്നി പുളിക്കക്കുന്നേൽ വക്കച്ചൻ, പുല്ലാട്ട് തൊമ്മച്ചൻ, പുല്ലാട്ട് ടെന്നീസ്, പുളിക്കക്കുന്നേൽ അപ്പച്ചൻ, ടി.എസ്.ബിജു, ഒട്ടലാങ്കൽ ബേബി എന്നിവരുടെ പുരയിടങ്ങളിലാണ് നാശനഷ്ടം സംഭവിച്ചത്. പാതാമ്പുഴ കൂട്ടക്കല്ല് പുലിയള്ളുങ്കൽ സുധാകരന്റെ വീടിന്റെ മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. കുന്നോന്നി തകിടി കീച്ചേരി രാജുവിന്റെ ആഞ്ഞിലി മരം മുകളിലേക്ക് വീണ് റബർപ്പുര നിശേഷം തകർന്നു.