കോട്ടയം : യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്ക് നൽകുന്ന ഡയാലിസിസ് കിറ്റുകളുടെ കോട്ടയം നിയോജക മണ്ഡല വിതരണം നാളെ നടക്കും. ഉച്ചയ്ക്ക് 12ന് സുവർണ്ണ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ചെയർമാർ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളി പ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി ആയിരിക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത രോഗികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് ജോജി കുറത്തിയാടൻ അറിയിച്ചു.