മേലുകാവ് : മേലുകാവ് മറ്റം ടൗണിന് നടുവിലെ പഞ്ചായത്ത് വക കംഫർട്ട് സ്റ്റേഷൻ രോഗവാഹിനിയാകുന്നു. മാസങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന കംഫർട്ട് സ്റ്റേഷനിൽ നിന്ന് ദുർഗന്ധം വമിക്കുകയാണ്. ഇതോടെ ഇതുവഴിയുള്ള യാത്രയും ദുസ്സഹമായി. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകും പെരുകുകയാണ്. കംഫർട്ട് സ്റ്റേഷൻ പരിസരമാകട്ടെ ചെളിയിൽ പുതഞ്ഞ് വൃത്തിഹീനമാണ്. പ്രദേശം കാടുമൂടി കിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ടൗണിലെ പ്രധാന ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡ്ഡിന് പുറകിലാണ് കംഫർട്ട് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.