washing-machine

ചങ്ങനാശേരി : പായിപ്പാട് എഫ്.എൽ.ടി സെന്ററിലേയ്ക്ക് വ്യാപാരി വ്യവസായി സമിതി പായിപ്പാട് യൂണിറ്റ് വാഷിംഗ് മെഷീൻ നൽകി. സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എ അഷറഫുകുട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനുവിന് വാഷിംഗ് മെഷീൻ കൈമാറി. സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, യൂണിറ്റ് സെക്രട്ടറി സക്കീർ ഹുസൈൻ, ട്രഷറർ അബ്ദുൽ സമദ്, സെക്രട്ടറിമാരായ ശ്രീനാഥ്, ഷാനവാസ്, സി.പി.എം ലോക്കൽ സെക്രട്ടറി ഉണ്ണിക്കുട്ടൻ, കമ്മിറ്റി അംഗങ്ങളായ ജയശ്രീ, ഷാജി പാറയിൽ, ഷാജി മദർ ലാൻഡ്, സലിം, അസീം, അനി, നിഷ റഹിം, നിഷി, ഹാരീസ് മാർജിൻഫ്രീ, സലി എന്നിവർ പങ്കെടുത്തു.