ചങ്ങനാശേരി : ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ചങ്ങനാശേരി ലോക്കൽ അസോസിയേഷനിലെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നിന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ നല്കി. സെക്രട്ടറി ആൻസി മേരി ജോൺ മുനിസിപ്പൽ ചെയർമാൻ സാജൻ ഫ്രാൻസിസിന് ബെഡ്ഷീറ്റുകൾ കൈമാറി. മുനിസിപ്പൽ സെക്രട്ടറി വി.പി.ഷിബു, സ്‌കൗട്ട് മാസ്റ്റർമാരായ സി.സി.നന്ദകുമാർ , ഡോ.ബിജി കെ.സെബാസ്റ്റിയൻ, റോസ് മേരി സേവ്യർ, ഗൈഡ് ക്യാപ്ടൻമാരായ സിസ്റ്റർ റോസമ്മ മൈക്കിൾ, ജിജി തോമസ് എന്നിവർ പങ്കെടുത്തു.