കോട്ടയം : അപ്പർകുട്ടനാട്ടിൽ ഉണ്ടാകാനിടയുള്ള പ്രളയത്തിൽ നിന്നും കൃഷിനാശത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പർകുട്ടനാട് കാർഷിക വികസന സമിതി മന്ത്രിക്കും കളക്ടർക്കും നിവേദനം നൽകി. അയ്മനം, ആർപ്പൂക്കര, വെച്ചൂർ തുടങ്ങിയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ജലാശയങ്ങളിലെ തടസം നീക്കം ചെയ്ത് കൃഷി സംരക്ഷിക്കണമെന്നും സമിതി പ്രസിഡന്റ് എം.കെ.ദിലീപ് നൽകിയ നിവേദനം ആവശ്യപ്പെടുന്നു.