കുറവിലങ്ങാട് : കളത്തൂർ ഗവ.യു.പി സ്‌കൂളിലെ കുട്ടികൾക്കായി പുതിയതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബ് കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ ഉദ്ഘാടനം ചെയ്തു. 8 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്. വാർഡ് മെമ്പർ സജി വട്ടമറ്റം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി റെജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിബി മാണി, മിനിമോൾ ജോർജ്, ജോർജ് ചെന്നേലിൽ, മെമ്പർമാരായ സൗമ്യാ ജോഷി, സോഫി സജി, ഷൈജു പാവുത്തിയേൽ, പി എൻ മോഹനൻ, ആലീസ് തോമസ്, രമാ രാജു, ബൈജു പൊയ്യാനിയിൽ, ത്രേസ്യാമ്മ ജോർജ്, ശ്രീകുമാർ എസ് കൈമൾ, ഹെഡ്മിസ്ട്രസ് ബിന്ദു സി കെ, പി.ടി.എ പ്രസിഡന്റ് മധു പി.ബി എന്നിവർ പ്രസംഗിച്ചു.