പുതുപ്പള്ളി : അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ പുതുപ്പള്ളി സെന്റ് ജോർജ്ജസ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ കേന്ദ്ര ഗവ.അംഗീകാരമുള്ള എൻ.എസ്.ക്യൂ.എഫ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. സയൻസ് വിഭാഗത്തിലുള്ള ഡൊമസ്റ്റിക് ബയോമെട്രിക് ഡാറ്റാ ഓപ്പറേറ്റർ , ഫീൽഡ് ടെക്‌നീഷ്യൻ കംപ്യൂട്ടിംഗ് ആൻഡ് പെരിഫെറൽസ് എന്നീ നൂതന കോഴ്‌സുകളാണുള്ളത്.www.vhscap.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. അവസാന തീയതി : 14. ഫോൺ : 9895056741, 9447400306, 9497656530, 9447421847.