പൊൻകുന്നം : പുനലൂർ-പൊൻകുന്നം റോഡ് വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പഴയിടത്ത് ബി.എസ്.എൻ.എൽ കേബിളുകൾ തകർന്നു. മണിമല, പൊന്തൻപുഴ ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ പരിധിയിലെ ലാൻഡ്‌ഫോൺ, ബ്രോഡ് ബാൻഡ് സേവനങ്ങൾ തടസപ്പെട്ടു. കലുങ്ക് നിർമ്മാണത്തിനായി മണ്ണ് നീക്കിയപ്പോഴാണ് ഒപ്ടിക്കൽ കേബിളുകൾ തകർന്നത്. ബ്രോഡ് ബാൻഡ് തകരാറിലായതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനും തടസമായി. മണിമല മേഖലയിലെ സർക്കാർ ഓഫീസുകളുടെയും അക്ഷയകേന്ദ്രങ്ങളുടെയും ഓൺലൈൻ സംവിധാനം തകരാറിലായി. കേബിൾ സംവിധാനം പുന:സ്ഥാപിക്കാൻ ഒരാഴ്ചയെടുക്കും.