അടിമാലി:അടിമാലിയിലും സമീപ പ്രദേശങ്ങളിലും വ്യാപക മഴയിലും കാറ്റിലും റോഡു ഗതാഗതവും വൈദ്യുത വിതരണവും തടസ്സപ്പെട്ടു.കൊച്ചിധനുഷ് കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയിൽ പാതയോരത്തെ മരങ്ങൾ റോഡിൽ മിക്ക സ്ഥലങ്ങളിലും വീണ് മണിക്കൂറകളോളം ഗതാഗത തടസ്സം ഉണ്ടായി. അടിമാലി ഫയർഫോഴ്‌സ്, ട്രാഫിക് പൊലീസ് എന്നിവർ എത്തി മരങ്ങൾ വെട്ടി നീക്കി ഗതാഗതം പുന: അരംഭിച്ചു.അപകടരമായി പാതയോരത്ത് നില്ക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയെങ്കിലും ഗ്രാമ പഞ്ചായത്ത് ഉത്തരവ് നടപ്പാക്കാത്തതുമൂലം മഴയിലും കാറ്റിലും റോഡിൽ പതിക്കുകയും ഇലക്ട്രിക്ക് ലൈനുകൾ എന്നിവ തകർന്നതിനാൽ രാത്രി മുതൽ വൈദ്യുത തടസ്സം നേരിട്ടു.രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളത്തൂവൽ, പുത്തലനിരപ്പിൽ വിനോദിന്റെ വീടിന്റെ മേൽക്കൂര തകർന്നു.