kob-unni

പാലാ : കടന്നൽ കുത്തേറ്റ് മറ്റക്കര നെല്ലിക്കുന്ന് മറ്റത്തിൽമുണ്ടയിൽ ഉണ്ണി (65) മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊഴുവനാലിൽ നിന്ന് വീട്ടലേയ്ക്ക് പോകുന്ന വഴിയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. വീട്ടിലെത്തിയ ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കൊവിഡ് പരിശോധനയ്ക്കും മറ്റുമായി മൃതദേഹം ആശുപത്രി മോർച്ചറിയലേയ്ക്ക് മാറ്റി. ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് 2.30ന് സംസ്‌കാരം വീട്ടുവളപ്പിൽ നടക്കും. ഭാര്യ : നിർമ്മല, അറയ്ക്കൽ കൊല്ലം പറമ്പിൽ കുടുംബാംഗം. മക്കൾ : ഷീബ, ഷീജ. മരുമക്കൾ : സാബു , അനിൽ.