ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിന് കൊവിഡ് പ്രതിരോധ കിറ്റുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകി. 5 ലക്ഷം രൂപയുടെ കിറ്റ്, കൊച്ചിൻ ഷിപ്പിയാർഡിന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായാണ് കിറ്റ് വിതരണം ചെയ്തത്. ആർ.എം.ഒ ഡോ.ആർ.പി.രഞ്ചിന്റെ സാന്നിദ്ധ്യത്തിൽ ഷിപ്പിയാഡ് ഡെപ്യൂട്ടി ജനറൽ മാനേജർ സന്തോഷ് ഫിലിപ്പ് ഗൈനക്കോളജി മേധാവി ഡോ.ലിസിയാമ്മയ്ക്ക് ഉപകരണങ്ങൾ കൈമാറി. ഡോ.കല, ഡോ.ബെസി എന്നിവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഗൈനക്കോളജി വിഭാഗത്തിൽ മൂന്നു പി.ജി വനിതാ ഡോക്ടർമാർക്കും, രണ്ട് വനിതാ ഹൗസ് സർജന്മാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.