പാലാ : പൂഞ്ഞാർ ശ്രീനാരായണ പരമഹംസ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിന് പുതിയ ഉപദേശക സമിതി നിലവിൽ വന്നു. ഉപദേശകസമിതി ചെയർമാനായി ബാബു സെബാസ്റ്റ്യൻ (റിട്ട. വൈസ് ചാൻസലർ എം.ജി യൂണിവേഴ്‌സിറ്റി), അംഗങ്ങളായി ആർ. നന്ദകുമാർ( പ്രിൻസിപ്പൾ, എസ്.എം.വി എച്ച്.എസ്.എസ്, പൂഞ്ഞാർ),വി.ആർ.മോഹനൻ പിള്ള (റിട്ട. ഡെപ്യൂട്ടി കളക്ടർ, കോട്ടയം ) അഡ്വ. ലീലാമ്മ ചാക്കോ( വൈസ്. പ്രസിഡന്റ്, പൂഞ്ഞാർ പഞ്ചായത്ത്), രമേഷ് ബി. വെട്ടിമറ്റം (മുൻ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ്), സ്‌നേഹാധനൻ(വൈസ് പ്രസിഡന്റ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്) എന്നിവരെ തിരഞ്ഞെടുത്തു. അഡ്മിനിസ്‌ട്രേറ്ററായി എ.ഡി.സജീവ് വയല, പി.ആർ.ഒയായി കെ.ആർ.മനോജ് ഈരാറ്റുപേട്ട എന്നിവരെയും തിരഞ്ഞെടുത്തു.