കോട്ടയം : സ്വാതന്ത്ര്യ സമര സേനാനി, രാഷ്ട്രീയ നേതാവ്, ഭരണകർത്താവ് തുടങ്ങിയ നിലകളിൽ പ്രൊഫ.കെ.എം.ചാണ്ടി നാടിന് നല്കിയ സംഭാവനകൾ മഹത്തരമാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ പറഞ്ഞു. സമാനതകളില്ലാത്ത സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു. പൊതുജീവിതത്തിൽ ധാർമ്മികതയും, നീതിബോധവും ഉയർത്തി പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ജോസഫ് ചൂണ്ടിക്കാട്ടി. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫ. കെ.എം.ചാണ്ടി ജന്മശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. കുര്യൻ ജോയി, കെ.പി.സി.സി നേതാക്കളായ ടോമി കല്ലാനി, ഡോ. പി.ആർ.സോന, ഫിലിപ്പ്‌ ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ സലിമോൻ, എ.കെ.ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു.