കോട്ടയം : സെമി ഹൈസ്പീഡ് റെയിൽവേ കോറി ഡോർ പദ്ധതി ഉപേക്ഷിക്കണമെന്ന് സേവ് കേരള ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാത കടന്നുപോകുന്ന ഇടങ്ങളിലെല്ലാം ജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം നടക്കുകയാണ്. ശാസ്ത്രീയമായ പഠനങ്ങളോ വിശദമായ പരിശോധനകളോ വിദഗ്ദ്ധരുടെ അഭിപ്രായമോ കൂടാതെയാണ് കേരള റെയിൽ വികസന കോർപ്പറേഷൻ ഈ പദ്ധതിക്കായി ഡി.പി.ആർ. തയ്യാറാക്കിയത്. മറ്റ് അനുമതികളൊന്നും ലഭിച്ചിട്ടില്ലെന്നിരിക്കേ സ്ഥലമേറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കേരളമൊട്ടാകെ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടേയും മറ്റ് പരിസ്ഥിതി പ്രത്യഘാതങ്ങൾക്ക് ഇരയാവുന്നവരുമായ ആളുകളെ സംഘടിപ്പിച്ച് ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ തുടങ്ങുന്നതിനൊപ്പം മൂന്ന് ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി
സമർപ്പിക്കുമെന്നും ചെയർമാൻ അഡ്വ. വിനോ വാഴയ്ക്കൽ, കൺവീനർ അനിൽകുമാർ മുളളനളയ്ക്കൽ എന്നിവർ പറഞ്ഞു.