വൈക്കം : മുൻ വൈക്കം എം.എൽ.എയും, സി.പി.ഐ നേതാവുമായിരുന്ന പി.നാരായണന് നാടിന്റെ അന്ത്യാഞ്ജലി. ആരോഗ്യപരമായ കാരണങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് അറിഞ്ഞതോടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ കിഴക്കേനടയിലെ ലക്ഷ്മിനാരായണ ഭവനിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ അഡ്വ. വിഎസ് സുനിൽകുമാർ, പി.തിലോത്തമൻ, എം.എൽ.എമാരായ സി.കെ.ആശ, അഡ്വ. മോൻസ് ജോസഫ്, സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. പികെ ഹരികുമാർ, സി.ജെ.ജോസഫ്, കെ.എം.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ.കെ.ഗണേശൻ, ഏരിയാ സെക്രട്ടറി കെ.അരുണൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, അസി. സെക്രട്ടറിമാരായ ആർ.സുശീലൻ, അഡ്വ. വികെ സന്തോഷ്‌കുമാർ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ, മുൻ മന്ത്രി കെ.ബാബു, നഗരസഭ ചെയർമാൻ ബിജു കണ്ണേഴത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതൻ, അഡ്വ. കെ.കെ.രഞ്ജിത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ എം.ഡി.ബാബുരാജ്, ജോൺ വി ജോസഫ്, എൻ.എം.മോഹനൻ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ.അജിത്ത്, ദേവസ്വം ബോർഡ് വൈക്കം ഡപ്യൂട്ടി കമ്മിഷണർ ഇൻ ചാർജ് ഡി.ജയകുമാർ, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ മുൻപ്രസിഡന്റ് ആർ.ഷാജി ശർമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശകുന്തള, എം. ഉഷാകുമാരി, ഡി.സുനിൽകുമാർ, ടി.അനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ബിജുകുമാർ, മണ്ഡലം പ്രസിഡന്റ് വിനൂപ് വിശ്വം, താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് എസ്.മധു, സെക്രട്ടറി എം.സി. ശ്രീകുമാർ, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി. സെൻ തുടങ്ങി ഒട്ടേറെ ആളുകളാണ് വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ.