ചങ്ങനാശേരി : നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. നഗരസഭയിലെ കണ്ടെയ്‌മെന്റ് സോണുകളായ 24, 31,33,37 വാർഡുകളിൽ വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ പ്രവർത്തിക്കാം. പക്ഷെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. പൊലീസ് കർശന നിരീക്ഷണം നടത്തും. കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷൻ ജില്ലാ കളക്ടർക്ക് നിവേദനം നല്കിയിരുന്നു.