തലയോലപ്പറമ്പ് : കെ.പി.സി.സി അംഗവും, വൈക്കം നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ.വി.വി സത്യന്റെ ഒന്നാം ചരമവാർഷികം കരിപ്പാടം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കരിപ്പാടത്തെ വി.വി രഞ്ജൻ സ്മാരക കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി.കെ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി. സി ജനറൽ സെക്രട്ടറി കുര്യൻ ജോയി ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 25 വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും പഠനോപകരണ വിതരണം നടത്തി. നിർദ്ധനർക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.എം താഹാ നിർവഹിച്ചു. ഡി.സി.സി അംഗം ജയിംസ് ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.പി.സിബിച്ചൻ, എസ്.ജയപ്രകാശ്, എം.കെ ഷിബു, ബൂത്ത് പ്രസിഡന്റ് കെ.ജി സത്യൻ, വാർഡ് പ്രസിഡന്റ് അജിത് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.