പാലാ : കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റേയും പൊലീസ് വെൽഫയർ ബ്യൂറോയുടേയും സഹകരണത്തോടെ പാലാ സബ് ഡിവിഷനിലെ പൊലീസുദ്യോഗസ്ഥർക്ക് ആന്റിബോഡി ടെസ്റ്റ് നടത്തി. ഡിവൈ.എസ്.പി ബൈജു കുമാർ ഉദ്ഘാടനം ചെയ്തു. എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡാണ്
ഇതിന് നേതൃത്വം നല്കിയത്. ജില്ലാതല കൺവീനർ അനിൽ സി.വി., പാലാ എസ്.എച്ച്.ഒ അനൂപ് ജോസ്, പൊലീസ് സംഘടന ഭാരവാഹികളായ എസ്.ഡി.പ്രേംജി, അജേഷ് കുമാർ, ബിജു ചെറിയാൻ,
സുദേവ് എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.