എലിക്കുളം : സുഭിക്ഷ കേരളം പദ്ധതി ഒരു ഇടവകയൊന്നാകെ വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ ഭാഗമായ എലിക്കുളം ഉണ്ണിമിശിഹാപള്ളി ഇടവക. ആദ്യഘട്ടമെന്ന നിലയിൽ പള്ളിയുടെ പരിസരങ്ങളിലെല്ലാം ഗ്രോബാഗിൽ തൈകൾ നടുകയാണ് വികാരി ഫാ.ജസ്റ്റിൻ പഴയ പറമ്പിലും, സഹവികാരി ഫാ.സിൽവാനോസ് മഠത്തിനകവും. ഇവരുടെ
മനസ്സിൽ തോന്നിയ ആശയം വാർഡംഗവും എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മാത്യൂസ് പെരുമനങ്ങാടിനെ അറിയിച്ചു. ഇദ്ദേഹം ഇടവകയുടെ ആവശ്യം എലിക്കുളം നാട്ടുചന്ത ഭാരവാഹികളെ അറിയിച്ചതോടെ കൃഷിക്ക് ആവശ്യമായ പച്ചക്കറിത്തൈകൾ നൽകി. ദേവാലയ പരിസരത്ത് നടന്ന തൈ നടീൽ ചടങ്ങിൽ മാത്യൂസ് പെരുമനങ്ങാട്, എലിക്കുളം കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയ്, എലിക്കുളം നാട്ടുചന്ത ഭാരവാഹികളായ ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, സെബാസ്റ്റ്യൻ വെച്ചൂർ, ശശിധരൻ പാമ്പാടിയത്ത്, ഇടവക വികാരി ഫാ.ജസ്റ്റിൻ പഴയ പറമ്പിൽ, സഹവികാരി ഫാ.സിൽവാനോസ് മീത്തിനകം, യുവദീപ്തി പ്രസിഡന്റ് ബെൻ: ടി. ജോസ് എന്നിവർ സംബന്ധിച്ചു.