തലനാട് : മഴക്കാലം എത്തിയതോടെ തലനാട്-കാളക്കൂട് റോഡിൽ മുസ്ലിംപള്ളിയ്ക്ക് സമീപത്തെ വെള്ളക്കെട്ട് കാൽയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരിതമാകുന്നു. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഓടകളുടെ അഭാവമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി പരാതികൾ നൽകിയെങ്കിലും നാളിതുവരെ പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല.