കോട്ടയം : ജില്ലാ ജനമൈത്രി പൊലീസിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലാ കിരൺ ഫ്ലവേഴ്‌സ് ഇവന്റ്‌സ് പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ ഫെയ്‌സ് ഷീൽഡുകളും മാസ്കുകളും നൽകി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും , കിരൺ ഫ്ലവേഴ്‌സ് ഡയറക്ടർ അരുൺകുമാറും ചേർന്ന് ജില്ലാ പൊലീസ് ചീഫ് ജി.ജയദേവിന് ഇവ കൈമാറി. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയും ജനമൈത്രി ജില്ലാ നോഡൽ ഓഫീസറുമായ വിനോദ് പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ സരസിജൻ, അഖിൽ ഷാജി എന്നിവർ പങ്കെടുത്തു.