കോട്ടയം : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ മക്കൾക്ക് മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനം മാർക്ക് ഉള്ളവർക്കും കഴിഞ്ഞ നീറ്റ് പരീക്ഷയിൽ 40 ശതമാനം മാർക്ക് ലഭിച്ചവർക്കും അപേക്ഷിക്കാം. അവസാന തീയതി 17. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസിൽ ലഭിക്കും.