malam-suresh

കോട്ടയം: പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യമെടുക്കാവുന്ന കുറ്റത്തിന് കോടതിയിലെത്തിയ മാലം സുരേഷിന് കോടതിയുടെ വിമർശനം. കൊവിഡ് പടരുന്നതിനിടെ പത്തിലധികം പേർക്കൊപ്പമെത്തിയത് ചട്ടലംഘനമെന്നും കോടതി പറഞ്ഞു.

മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് ക്ലബ് സെക്രട്ടറി മാലം സുരേഷിന് സ്‌റ്റേഷനിൽനിന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയ കേസിൽ കോടതിയുടെ സമയം കളഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്. അംഗരക്ഷകർക്കൊപ്പമാണ് സുരേഷ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. സുരേഷ് മുങ്ങിയെന്നായിരുന്നു പൊലീസ് ഭാഷ്യം. മണർകാട് ചീട്ടുകളി കളത്തിൽ സംരക്ഷണം ഒരുക്കിയിരുന്ന സംഘങ്ങളും മാലത്തിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ 11നാണ് മണർകാട് ക്രൗൺ ക്ലബിൽനിന്നും 18 ലക്ഷം രൂപയുമായി 43 ചീട്ടുകളിക്കാരെ പൊലീസ് പിടികൂടിയത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം നിലനിൽക്കെയാണ് സുരേഷ് കോടതിയിൽ ഹാജരായി മുൻകൂർ ജാമ്യമെടുത്തത്.